തൃശൂർ: സാങ്കേതികവകുപ്പിനുകീഴിലെ പോളിടെക്നിക് കോളജുകളിൽ പഠിക്കുന്ന ഭിന്നശേഷി വിദ്യാർഥികൾക്കു ഗ്രേസ് മാർക്ക് ആനുകൂല്യം അനുവദിച്ച് ഉത്തരവായതായി മന്ത്രി ആർ. ബിന്ദു അറിയിച്ചു.
കേൾവിപരിമിതിയുള്ളവരും കാഴ്ചപരിമിതിയുള്ളവരും മാനസികവെല്ലുവിളി നേരിടുന്നവരും ശാരീരികമായ ഭിന്നശേഷിത്വമുള്ളവരും ഓട്ടിസം ബാധിതരുമായ വിദ്യാർഥികൾക്കാണു ഗ്രേസ് മാർക്ക് ലഭിക്കുക. ഈ വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾക്കു സ്ഥാപനതല പരീക്ഷകളിൽ ഓരോ തിയറി പേപ്പറിനും പരമാവധി 25 ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കും.
ലാറ്ററൽ എൻട്രി ടെസ്റ്റ് വഴി പ്രവേശനം നേടുന്ന വിദ്യാർഥികൾക്ക് ബ്രിഡ്ജ് കോഴ്സ് തിയറി പേപ്പറുകളിൽ പരമാവധി 25 ശതമാനം ഗ്രേസ് മാർക്ക് അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.